സിറ്റിസൺ സയൻസ്
മുട്ടയുള്ള മത്സ്യം പ്രൊജക്റ്റ്
ഞങ്ങളുടെ നിർദ്ദേശങ്ങളിലെ ‘ഒഴിവാക്കുക’ പട്ടികയിൽ പ്രജനനകാലത്തെ മത്സ്യങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ‘ഉപയോഗിക്കാവുന്നവ’ എന്നു ഞങ്ങൾ അടയാളപ്പെടുത്തിയ മാസങ്ങളിലെ മത്സ്യങ്ങളിൽ വലിയ മുട്ടസഞ്ചികൾ കണ്ടതായി ഞങ്ങളുടെ കലണ്ടർ ഉപയോഗിക്കുന്ന പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചില മത്സ്യങ്ങൾക്ക് പ്രത്യേക പ്രജനനകാലം ഇല്ലാത്തതുകൊണ്ടും അവ വർഷം മുഴുവനും പ്രത്യുത്പാദനം നടത്തുന്നതുകൊണ്ടുമാവാം ഇങ്ങനെ സംഭവിക്കുന്നത്. ചിലപ്പോൾ ആഗോളകാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഈ മത്സ്യങ്ങളുടെ പ്രജനനരീതികളിൽ മാറ്റംവരുത്തിയതുമാവാം. (ഇതേക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഞങ്ങളുടെ FAQ കാണുക)
ഇത്തരം ക്രമമില്ലായ്മകളുടെ ഒരു പ്രധാനകാരണം പല മത്സ്യങ്ങളുടെയും പ്രത്യുത്പാദനരീതികളെക്കുറിച്ച് ആവശ്യമായ വിവരങ്ങൾ വേണ്ടത്രയില്ലെന്നതാണ് എന്നു പറയേണ്ടതുണ്ട്. വേണ്ടത്ര പ്രസിദ്ധീകൃത വിവരങ്ങളോ വേണ്ടത്ര പുത്തനായ പ്രസിദ്ധീകൃതവിവരങ്ങളോ ഇല്ലാത്ത മത്സ്യങ്ങളെക്കുറിച്ച് ലഭ്യമായ അറിവുകൾ അവയുടെ യഥാർത്ഥ പ്രജനനകാലത്തെക്കുറിച്ച് സമുദ്രോത്പന്നങ്ങളുടെ ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിന് പര്യാപ്തമാവുന്നില്ല.
ഒരു സമുദ്രോത്പന്ന ഉപഭോക്താവ് എന്ന നിലക്ക് നിങ്ങളുടെ സഹായം ഇവിടെയാണ് ആവശ്യം വരുന്നത് ! ഞങ്ങൾ ആരംഭിക്കുന്ന സിറ്റിസൺ സയൻസ് സംയുക്ത പ്രോജക്ടിന് നിങ്ങളുടെ പിൻതുണ ആവശ്യമുണ്ട്.
നിങ്ങൾ വാങ്ങുകയോ പിടിക്കുകയോ ചെയ്ത മത്സ്യത്തിൽ മുട്ടകൾ കണ്ടെത്തുകയാണെങ്കിൽ നിങ്ങളുടെ നിരീക്ഷണങ്ങൾ ഈ ഗൂഗിൾ ഫോം പൂരിപ്പിക്കുകവഴി ഞങ്ങളുമായി പങ്കുവെക്കുക. ഒരു മിനിറ്റ് മാത്രമേ ചെലവാക്കേണ്ടതുള്ളൂ! മുട്ടയുള്ള മത്സ്യങ്ങൾ ഒന്നിലധികം ജീവജാതിയിൽ പെട്ടവയുണ്ടെങ്കിൽ ഓരോന്നിനും വെവ്വേറെ ഫോം പൂരിപ്പിക്കുവാൻ ഓർമ്മിക്കുക.
നിങ്ങളുടെ നിരീക്ഷണങ്ങൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നു കാണുവാനോ അല്ലെങ്കിൽ മറ്റുള്ളവർ നൽകിയിട്ടുള്ള നിരീക്ഷണങ്ങൾ വായിക്കുവാനോ ഞങ്ങളുടെ ഡാറ്റാ ഷീറ്റ് നിങ്ങൾക്ക് ലഭ്യമാണ്.