top of page

ഞങ്ങളുടെ ഡാറ്റ

നോ യുവർ ഫിഷ് നിർദ്ദേശങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത് സമുദ്രത്തിലെ ആവാസവ്യവസ്ഥകൾക്ക് ഏറ്റവും കുറവ് ആഘാതം മാത്രമുണ്ടാകുന്ന രീതിയിൽ അറിവോടെ തെരഞ്ഞെടുപ്പുകൾ നടത്തുവാൻ സമുദ്രോത്പന്നങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുക എന്നതാണ്.സമുദ്രപരിസ്ഥിതിശാസ്ത്രം, മത്സ്യങ്ങളുടെയും തോടുള്ള ജീവികളുടെയും ജീവിതചക്രങ്ങൾ, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നിലവിലുള്ള പ്രധാന മത്സ്യബന്ധനരീതികൾ ഇവയെക്കുറിച്ചുള്ള വിവരങ്ങൾ  കൂട്ടിയിണക്കിയാണ് ഈ നിർദ്ദേശങ്ങൾ സമാഹരിച്ചത്.

നോ യുവർ ഫിഷ് നിർദ്ദേശങ്ങൾ ക്രോഡീകരിച്ചതിന്റെ വിവിധ ഘട്ടങ്ങളാണ് താഴെയുള്ള പട്ടികയിൽ.

Our Data_Malayalam_edited.png
IndiaWC_edited.jpg

നോ യുവർ ഫിഷ് നിർദ്ദേശങ്ങൾ പാകപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങൾക്കും തോടുള്ള ജീവികൾക്കും വേണ്ടിയാണ്, അവ ഏറ്റവും പ്രയോഗികമാവുക ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ്.

ഈ നിർദ്ദേശങ്ങൾ രൂപീകരിക്കുവാൻ ഉപയോഗിച്ച മുഴുവൻ ഡാറ്റയും ലഭിക്കണമെന്നുണ്ടെങ്കിൽ താഴെയുള്ള ലിങ്കിൽ അമർത്തുക.

bottom of page